ന്യൂദല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്താനാകുമെന്ന ആരോപണത്തില്‍ കഴമ്പില്ല. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ സാങ്കേതിവും ഭരണപരവുമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന് അറിയിച്ചു.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉന്നയിക്കുന്ന പരാതികള്‍ പരിശോധിക്കാന്‍ തയ്യാറാണെന്ന് ഡയറക്ടര്‍ ധീരേന്ദ്ര ഓജ പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ മുന്‍പും ഉയര്‍ന്നിട്ടുണ്ടെന്നും എന്നാല്‍ അവയ്ക്ക് അടിസ്ഥാനമില്ലെന്നും വ്യക്തമാക്കിയ കമ്മീഷന് ഫലപ്രദമായ സാങ്കേതിക, ഭരണാധികാര പരിരക്ഷകള്‍ നല്കുന്നതിനാല് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത സംരക്ഷിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി.
പ്രത്യേക ആരോപണങ്ങളൊന്നും ഉള്‍പ്പെടുത്താത്ത നിവേദനം ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറിയില്‍ നിന്ന് മാര്‍ച്ച് 11ന് ലഭിച്ചിരുന്നു. ഇത് തള്ളിക്കളഞ്ഞുള്ള വിശദമായ മറുപടി അന്നു തന്നെ നല്‍കിയതായും കമ്മീഷന് പത്രക്കുറുപ്പില്‍ അറിയിച്ചു. കമ്മീഷന്റെ മറുപടി ംംം.ലരശ.ിശര.ശി എന്ന സൈറ്റില്‍ ലഭ്യമാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ മത്സരാര്‍ത്ഥികളില്‍ നിന്നോ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ ഇടപെടലുകള്‍ ഉണ്ടായെന്ന വ്യക്തമായ പരാതി ലഭിച്ചാല്‍ ഗൗരവതരമായി പരിശോധിക്കുമെന്നും കമ്മീഷന് ഉറപ്പു നല്കി. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളില്‍ പുറത്തു നിന്നുള്ള ഇടപെടലുകള്‍ ഉണ്ടാകില്ലെന്ന പൂര്‍ണ്ണ വിശ്വാസവും കമ്മീഷന് പ്രകടിപ്പിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വിയെ തുടര്‍ന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണവുമായി രംഗത്തെത്തിയത്. ബിഎസ്പി അധ്യക്ഷ മായാവതിയുടെ ആരോപണത്തെ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും പിന്തുണച്ചിരുന്നു. പഞ്ചാബില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ആം ആദ്മി പാര്‍ട്ടിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. തോല്‍വിയുടെ നാണക്കേട് മറക്കാന്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്തതോടെയാണ് ശക്തമായ ഭാഷയില്‍ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന് രംഗത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും കമ്മീഷന് ഉദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: