ദാഹോദ്: ഗുജറാത്തിലെ ദാഹോദ് ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കി. പിതാവിന്റെ കണ്മുന്നിലാണ് കൊടിയ ക്രൂരത അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് 13 പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതില്‍ അഞ്ച് പേരെ പിടികൂടിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
13,15 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ തട്ടികൊണ്ട് പോയതും പീഡിപ്പിച്ചതും. തങ്ങളുടെ വാഹനത്തെ നാല് പേരടങ്ങുന്ന സംഘം മോട്ടോര്‍സൈക്കിളില്‍ പിന്തുടരുകയായിരുന്നെന്ന് പെണ്‍കുട്ടികളുടെ പിതാവ് വ്യക്തമാക്കുന്നു. മാന്ദവ് ഗ്രാമത്തിനടുത്ത് വച്ച് പെണ്‍കുട്ടികളേയും പിതാവിനേയും ഉപേക്ഷിച്ച ശേഷം സംഭവം പോലീസിനെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പിതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: