തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പിന്തുണ ആശ്വാസകരമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം നല്‍കിയ പിന്തുണ കരുത്ത് നല്‍കുന്നുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ജേക്കബ് തോമസിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ആളാണ് ജേക്കബെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനാണ് ജേക്കബ് തോമസ് നന്ദി അറിയിച്ചത്.
ജേക്കബ് തോമസ് തമിഴ്‌നാട്ടിലെ സേത്തൂരില്‍ അമ്പത് ഏക്കര്‍ ഭൂമി വാങ്ങിയത് സംബന്ധിച്ച് കഴിഞ്ഞദിവസം പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് ജേക്കബ് തോമസിനെ മുഖ്യമന്ത്രി ന്യായീകരിച്ച് സംസാരിച്ചത്.
















