കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വാദിക്കാനെത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുമായി ഡിജിപി ലോക്‍നാഥ് ബെഹ്‌റ കൂടിക്കാഴ്ച നടത്തി. പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഡിജിപി ഹരീഷ് സാല്‍വെയെ കാണാന്‍ എത്തിയത്.
വില്ലിങ്‌ടണ്‍ ഐലന്റിലെ സ്വകാര്യ ഹോട്ടലിലെത്തിയാണ് ഡിജിപി സാല്‍വെയെ കണ്ടത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു. സിബിഐയില്‍ ഉണ്ടായ കാലത്ത് തന്റെ കേസുകള്‍ ഹരീഷ് സാല്‍വെയാണ് കൈകാര്യം ചെയ്തതെന്നും ഇക്കാര്യങ്ങളാണ് സംസാരിച്ചതെന്നും കൂടിക്കാഴ്ചയ്‌ക്ക് ശേഷം ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ പിണറായി വിജയനും ഹോട്ടലിലെത്തി ഹരീഷ്‌സാല്‍വയെ കണ്ടിരുന്നു.
















