ബോളിവുഡിന്റെ സ്വന്തം മസില്ഖാനും ചെന്നായ്ക്കളും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍ സല്മാന് ചെന്നായ്ക്കളുമായി പോരാട്ടത്തിനൊരുങ്ങുന്നുവെന്നാണ് ബിടൗണില്‍ നിന്നുളള വാര്‍ത്ത.
പുതിയ ചിത്രമായ ‘ടൈഗര്‍ സിന്ത ഹെ’ക്ക് വേണ്ടിയാണ് മസില്ഖാന് ഈ ‘കടുംകൈ’ ചെയ്യാനൊരുങ്ങുന്നത്. ആസ്ട്രേലിയയിലെ മഞ്ഞുമൂടിയ പര്‍വ്വതനിരകളിലാണ് സല്മാന് ഖാനും ചെന്നായ്ക്കളുമായുളള മല്‍പ്പിടുത്ത രംഗങ്ങള്‍ ചിത്രീകരിക്കുക.
2012ലെ ബ്ലോക്ബസ്റ്ററായിരുന്ന ‘ഏക് താ ടൈഗറി’ന്റെ രണ്ടാം ഭാഗമാണിത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കെയ്ഫാണ് നായിക. ചിത്രം ഡിസംബറില്‍ തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: