കോട്ടയം: എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് വിവിധ സര്ട്ടിഫിക്കറ്റ്ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ, ബ്യൂട്ടികെയര്‍, ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എന്ജിന് ഒപ്റ്റിമൈസേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അറബിക് ലാംഗ്വേജ്, ലൈഫ് സ്കില്‍, കൗണ്‍സിലിംഗ്, ചിത്രകല, ക്ലാസിക്കല്‍, കമേഴ്സ്യല്‍ ആര്‍ട്സ് തുടങ്ങിയ മേഖലകളിലാണ് കോഴ്സുകള്‍. ഡിപ്ലോമ കോഴ്സിന് ഒരു വര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറു മാസവുമാണ് കാലയളവ്. പ്രോസ്പെക്ടസ് എസ്.ആര്.സി. ഓഫീസില്‍ നിന്നും 200 രൂപയ്ക്ക് ലഭിക്കും. 18 വയസ്സിനുമേല്‍ പ്രായമുളള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ ജൂണ്‍ 30 നകം അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് ംംം.സലൃമഹമ.െൃര.ഴീ്.ശി, ംംം.െൃരരര.ശി എന്ന വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: