കോട്ടയം: ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വ്വീസസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ പുതിയതായി നടപ്പാക്കുന്ന കമ്മ്യൂണിറ്റി റെസ്ക്യൂ വോളണ്ടറി സ്കീമില്‍ അംഗമായി ചേര്‍ന്ന് ഓരോ പ്രദേശത്തും ഉണ്ടാകുന്ന അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് സന്നദ്ധതയുളള പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവര്‍ അവരുടെ വിശദാംശങ്ങള്‍ അടുത്തുളള ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് ഓഫീസര്‍ക്ക് നല്‍കണം.
ഈ സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയര്‍മാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനാവശ്യമായ പരിശീലനം ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന് തലത്തില്‍ നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: