തമ്പലക്കാട്: തമ്പലക്കാട് ശ്രീമഹാകാളിപ്പാറ ദേവീക്ഷേത്രത്തിന്റെ പുന: പ്രതിഷ്ഠയും കലശവും 18ന് ഭരത് സുരേഷ്ഗോപി എംപി, എന്‍. ജയരാജ് എംഎല്‍എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ നടത്തും. പ്രതിഷ്ഠാക്രിയകള് തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടക്കും.
അതോടനുബന്ധിച്ച് നടക്കുന്ന കട്ടക്കയം കുടുംബയോഗം സമര്‍പ്പിക്കുന്ന കട്ടക്കയത്ത് കുട്ടിയമ്മ മെമ്മോറിയല്‍ അന്നദാന മണ്ഡപത്തിന്റെ ഔപചാരിക ഉദ്ഘാടനം നടക്കും. 25ന് രാവിലെ 11.50നും 1.30നും മദ്ധ്യേയുള്ള മുഹൂര്ത്തിത്തിലാണ് പ്രതിഷ്ഠ. 19മുതല്‍ 22വരെ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ സ്വാമി ശാരദാനന്ദ സരസ്വതിയുടെ ദേവീമാഹാത്മ്യം പ്രഭാഷണവും 23ന് 7മുതല്‍ ആര്‍എല്‍പി ശ്രീകുമാറിന്റെ സംഗീതാര്‍ച്ചനയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: