ചാലക്കുടി: അതിരപ്പിള്ളി പദ്ധതിക്കെതിരെ ആദിവാസി സമൂഹവും ചാലക്കുടി പുഴയെ സ്നേഹിക്കുന്നവരും നടത്തുന്ന ഏത് സമരത്തിനും ബിജെപി മുന്നില്‍ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പദ്ധതി പ്രദേശം അപൂര്‍വ്വസസ്യങ്ങളുടെ കലവറയാണ്. അത് നഷ്ടമാക്കുന്നത് ആവാസ വ്യവസ്ഥയെയും പരിസ്ഥിതിയെയും ബാധിക്കും. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടം, പൊകലപ്പാറ, വാഴച്ചാല്‍ കോളനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു.
വനവാസി സമൂഹത്തിന് നാശം വിതക്കുന്ന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്തിനെന്ന് വ്യക്തമല്ല.1982 മുതല്‍ പല ഘട്ടങ്ങളിലായി വേണ്ടെന്ന വെച്ച പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് വരുന്നത് ആര്‍ക്കാണെന്ന് വ്യക്തമാക്കണം.ജനവിരുദ്ധ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. അല്ലാത്ത പക്ഷം പുഴയെ സ്നേഹിക്കുന്ന മുഴുവന്‍ ജന വിഭാഗങ്ങളേയും പങ്കെടുപ്പിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ പദ്ധതിക്കെതിരെ ജനമുന്നേറ്റം സംഘടിപ്പിക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
കുമ്മനം രാജശേഖരനെ ഊരു മൂപ്പത്തി ഗീത സ്വീകരിച്ചു. വനവാസി കുട്ടികള്‍ മാത്രം പഠിക്കുന്ന വാഴച്ചാല്‍ സര്‍ക്കാര്‍ എല്‍.പി.സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ക്ഷണം സ്വീകരിച്ച് സ്ക്കൂള് സന്ദര്‍ശിച്ച കുമ്മനത്തെ പ്രധാന അദ്ധ്യാപിക പി.കെ.മേരിയും അദ്ധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. അതിരപ്പിള്ളി വെള്ളച്ചാട്ടം, വെറ്റിലപ്പാറ സെറ്റില്‍മെന്റ് കോളനിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചക്ക ഫാക്ടറി എന്നിവിടങ്ങളും കുമ്മനം സന്ദര്‍ശിച്ചു.
ജില്ലാ പ്രസിഡന്റ് എ. നാഗേഷ്,ജില്ലാ ജനറല്‍ സെക്രട്ടറി കെ. പി. ജോര്‍ജ്ജ്, സംസ്ഥാന സെക്രട്ടറി എ. കെ. നസീര്‍, സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട്ട്,മണ്ഡലം മണ്ഡലം പ്രസിഡന്റ് കെ. എ. സുരേഷ്,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.യു.ദിനേശന്, അഡ്വ. സജി കുറുപ്പ്,സെക്രട്ടറിമാരായ മുകേഷ് ടി. എസ്, സി. എന്‍. വത്സന്,ജില്ലാ കമ്മിറ്റിയംഗം കെ. എം. സുബ്രഹ്മണ്യന് മാസ്റ്റര്‍ അതിരപ്പിള്ളി പഞ്ചായത്ത് സമിതി പ്രസിഡന്റ് അനീഷ്,പഞ്ചായത്ത് ഭാരവാഹികളും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: