കോട്ടയം: ഡിവൈഎഫുകാര് സിഎസ്ഡിഎസ് ഓാഫീസ് തകര്‍ത്ത് ദളിത് യുവാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പനച്ചിക്കാട് പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍. കൊല്ലാട് മലമേല്ക്കാവിന് സമീപമുള്ള സിഎസ്ഡിഎസ് കുടുംബയോഗം ഓഫീസാണ് അക്രമത്തില്‍ തകര്‍ന്നത്. കൊല്ലാട് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞടുപ്പിന്റെ വിജയാഘോഷ പ്രകടനം കടന്നുപോകുന്ന വഴി ഞായറാഴ്ച വൈകിട്ടാണ് ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഓഫീസില്‍ ഉണ്ടായിരുന്ന അഞ്ചോളം സിഎസ്വൈഎഫ് പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചു. അംബോദ്ക്കറുടെ ഛായാചിത്രം അടക്കം ആഫീസ് സാമഗ്രികള്‍ അടിച്ചുതകര്‍ത്തു. മര്‍ദ്ദനമേറ്റ യുവാക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഡിവൈഎഫ്ഐ വിട്ട് യുവാക്കള്‍ സിഎസ്വൈഎഫില് ചേര്‍ന്നതാണ് പ്രകോപനത്തിന് ഇടയാക്കിയത്. സമീപത്തെ കോണ്‍ഗ്രസ്സിന്റെ കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. ചെവ്വാഴ്ച രാവിലെ 6 മുതല്‍ വൈകിട്ട് 6വരെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: