കൊച്ചി: ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ വ്യാജ രസീതുണ്ടാക്കി പണപ്പിരിവ് നടത്തിയ മൂന്ന് പേര് അറസ്റ്റില്‍. എറണാകുളം കത്താപ്പിള്ളി പള്ളിവേട്ട രവീന്ദ്രന് (51), പനമ്പിള്ളി നഗര്‍ ഫ്രണ്ട്ഷിപ്പ് കോളനിയില്‍ മനോജ് (34), എരൂര്‍ പല്ലിമറ്റം റോസ്വേ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന പത്തനംതിട്ട സ്വദേശി രാജേഷ് കുമാര്‍ (39) എന്നിവരാണ് സെന്‍ട്രല്‍ സ്റ്റേഷന് പോലീസിന്റെ പിടിയിലായത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മനോജാണ് വ്യാജ രസീതുണ്ടാക്കാന് അഖിലേന്ത്യാ സമ്മേളനത്തിന്റെ ഒറിജിനല്‍ രസീത് സുഹൃത്തുക്കള്‍ക്ക് കൈമാറിയത്.
വൈറ്റിലയില്‍ കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തിവരുന്ന പത്തനംതിട്ട സ്വദേശി രാജേഷാണ് വ്യാജ രസീതുകള്‍ തയ്യാറാക്കിയത്. ഡി വൈഎഫ്ഐ പ്രവര്‍ത്തകര്‍ സമ്മേളനത്തോടുബന്ധിച്ച് പണംപിരിക്കുന്നതിനായി പ്രമുഖ വസ്ത്ര വ്യാപാരസ്ഥാപനത്തില്‍ എത്തിയപ്പോഴാണ് വ്യാജരസീതുകള്‍ ഉപയോഗിച്ച് പിരിവുനടത്തിയാതായ അറിയുന്നത്. സമ്മേളനം കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ ഡിവൈഎഫ്ഐ ഭാരവാഹികള്‍ നല്കിയ പരാതിയില്‍ സെന്‍ട്രല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
മൂന്നുപ്രതികളില്‍ രവീന്ദ്രന് ഇതിനുമുമ്പും മറ്റ് പാര്‍ട്ടികളുടെ വ്യാജരസീതുണ്ടാക്കി സമാനമായ തട്ടിപ്പ് നടത്തിയിട്ടുള്ളതായും ഇതിന് സഹായിയായി നിന്നത് മനോജായായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സിഐ: എ. അനന്തലാല്‍, എസ്ഐമാരായ അജിത് കുമാര്‍, സാജു കെ.വര്‍ക്കി, എഎസ്ഐ: അനില്‍, സീനിയര്‍ സിപിഒ മാരായ ജബ്ബാര്‍, പൗലോസ്, സെബാസ്റ്റ്യന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: