ന്യൂദല്‍ഹി: ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകളില്‍ വിവേചനമുണ്ടെന്ന് ആരോപിച്ച് എഐഐഎംഎസിലെ 5000 നഴ്‌സുമാര്‍ ഇന്നലെ കൂട്ട അവധിയെടുത്തു.
ശമ്പള സ്‌കെയില്‍ ഉയര്‍ത്തണമെന്നും നഴ്‌സിങ് അലവന്‍സ് 7800 ആയി ഉയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ 4600-5400 എന്നത് ഉയര്‍ത്തിയില്ലെങ്കില്‍ 27മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു.
നഴ്‌സുമാരുടെ ആവശ്യങ്ങള്‍ ആരോഗ്യവകുപ്പിന് അയച്ച് കൊടുത്തതായി എയിംസ് വൃത്തങ്ങള്‍ പറഞ്ഞു. ഓപ്പറേഷന്‍ തിയറ്ററും അടിയന്തര വിഭാഗങ്ങളും മാത്രമാണ് പ്രവര്‍ത്തിച്ചത്. രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ കാര്യങ്ങള്‍ സംവിധാനം ചെയ്തതായി അധികൃതര്‍ പറഞ്ഞു.
















