തൃശൂര്‍: ജില്ലയില്‍ ജൂണ്‍ 19 മുതല്‍ ജൂലൈ 7 വരെ ജില്ലാ ഭരണകൂടം, പബ്ലിക് റിലേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, സാക്ഷരതാ മിഷന്, പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന് എന്നിവയുടെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണം സംഘടിപ്പിക്കും.
ജില്ലാതല ഉദ്ഘാടനം 19 ന് രാവിലെ 10.30 ന് തൃശൂര്‍ ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ മന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുരളി പെരുനെല്ലി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ചടങ്ങില്‍ ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകരെ ആദരിക്കുകയും മികച്ച സ്കൂള്‍ ലൈബ്രറികള്‍ക്ക് പുരസ്കാരങ്ങള്‍ വിതരണം നടത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: