ചെറുപുഴ: ചെറുപുഴയിലും പരിസര പ്രദേശങ്ങളിലും തെരുവുനായകളുടെ ആക്രമണം വീണ്ടും ആവര്‍ത്തിക്കുന്നത് കര്‍ഷകരിലും നാട്ടുകാരിലും ആശങ്കയുണര്‍ത്തുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് കന്നിക്കളം കോളനിയിലെ ഒന്നര വയസുള്ള പശുകിടാവ് തെരുവ് നായ കടിച്ചതിനെ തുടര്‍ന്ന് ചത്തത്. രണ്ട് ദിവസം മുന്‍പ് ചെറുപുഴ ടൗണിനടുത്ത പാമ്പന്‍കല്ലിലെ നിരപ്പേല്‍ സണ്ണിയുടെ നാല് ആടുകളെയാണ് നായകള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. പശുവിനെയും ആടുകളെയും വളര്‍ത്തുന്ന കര്‍ഷകര്‍ ഈ സംഭവത്തോടെ ഭീതിയിലാണ്. രാവിലെയും രാത്രിയിലുമുള്ള നായകളുടെ ശല്യം മൂലം രാവിലെ പാലുമായി വരുന്ന ക്ഷീര കര്‍ഷകരും പത്രവിതരണം നടത്തുന്നവരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഭീതിയിലാണ്. ഇത് പരിഹരിക്കുന്നതിനാവശ്യമായ യാതൊരു നടപടിയും അധികൃതരുടെ ഭിഗത്തു നിന്നും ഉണ്ടാകാത്തതും യാതൊരു സുരക്ഷയുമില്ലാതെ നായകളെ വളര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതും അവസാനിപ്പിച്ച് കര്‍ശന നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: