ദല്‍ഹി: ആഗ്രയെ ഞെട്ടിച്ച് രണ്ടിടത്ത് സ്ഫോടനം. ആഗ്രയിലെ കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷന് സമീപത്തെ ചവറ് കൂനയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. ചവറുകൂന വൃത്തിയാക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. വന്‍ ശബ്ദത്തോടെയുണ്ടായ സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോര്‍ട്ട്.
ആദ്യ സ്ഫോടനം കഴിഞ്ഞ് നിമിഷങ്ങള്‍ കഴിഞ്ഞതോടെ സ്റ്റേഷന്റെ പിന്‍ഭാഗത്ത് നിന്നും രണ്ടാമത്തെ സ്ഫോടനവും ഉണ്ടായി. ഐഎസ് ഭീകരര്‍ താജ്മഹല്‍ ആക്രമിക്കുമെന്ന സൂചനകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ആഗ്രയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരട്ടസ്ഫോടനം ഉണ്ടായത്.
പോലീസും ഡോഗ്സ്ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. റെയില്‍വേ ട്രാക്ക് പരിസരത്ത് നിന്നും ഭീഷണി കത്ത് കണ്ടെടുത്തതായും പോലീസ് അറിയിച്ചു. ഐഎസ് താജ്മഹല്‍ ആക്രമിക്കാന്‍ ലക്ഷ്യമിടുന്നതായി സൂചന നല്കുന്ന പോസ്റ്റര്‍ അഹ്വാല് ഉമ്മത് എന്ന മീഡിയാ സെന്ററാണ് പുറത്തുവിട്ടത്. താജ്മഹലിന് നേര്‍ക്ക് നീങ്ങുന്ന വാനിന്റെ ചിത്രവും പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: