മാനന്തവാടി : ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല രക്തദാന ക്യാമ്പും രക്ത ഗ്രൂപ്പ് ഡയറക്ടറി പ്രകാശനവും ബുധനാഴ്ച നടക്കും. ജില്ലയിലെ ഏറ്റവും വലിയ രക്തഗ്രൂപ്പ് ഡയറക്ടറി തയ്യാറാക്കിയതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാനന്തവാടി ബ്ലഡ് ഡോണേഴ്സ് ഫോറം, ജനമൈത്രി പോലീസ് മാനന്തവാടി പ്രസ്സ് ഫോറം, വികാസ് പീഡിയ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തുന്നത്. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ 60 സന്നദ്ധപ്രവര്‍ത്തകര്‍ രക്തം ദാനം ചെയ്യും. മാനന്തവാടി ന്യൂമാന്‍സ് രക്തദാന ക്യാമ്പ് 14ന് രാവിലെ 9 മണിക്ക് ആരംഭിക്കും. 10.30 ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്. വിവേക് കുമാറിന്റെ അധ്യക്ഷതയില്‍ ജെ.എസ്.പി. ജി. ജയദേവ് ഉദ്ഘാടനം ചെയ്യും. അയ്യായിരം രക്തദാതാക്കളുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി തയ്യാറാക്കിയിട്ടുള്ള ഡയറക്ടറി ഈ രംഗത്തുള്ളവര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്ന് ഇവര്‍ പറഞ്ഞു. രക്തം ദാനം ചെയ്യാന്‍ കൂടുതല്‍ പേര് രംഗത്ത് വരുന്നുണ്ടെന്നും ജില്ലയ്ക്ക് പുറത്തും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. മാനന്തവാടി ബ്ലഡ് ഡോണേഴ്സ് ഫോറം ഭാരവാഹികളായ എം.പി. ശശികുമാര്‍, ഇ.വി. ഷംസുദ്ദീന്, സി. നൗഷാദ്, ഷാജി കോമത്ത്, എ. ഷമീര്‍, വികാസ് പീഡിയ സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ സി.വി.ഷിബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: