കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ക്രോണിനെതിരെ മൊഴി. മിഷേലിനെ കോണില്‍ മാനസികമായി ഏറെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് മിഷേലിന്റെ സുഹൃത്തുക്കള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്കി. നേരത്തെ പോലീസിന് നല്കിയ മൊഴിയിലും ഇവര്‍ ഇക്കാര്യം തന്നെയായിരുന്നു പറഞ്ഞിരുന്നത്.
മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ക്രോണിന് ഇപ്പോള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണുള്ളത്. എറണാകുളത്ത് മിഷേലിനെ കാണാനായി ക്രോണിന് എത്തിയിരുന്നു. ഈ സമയത്ത് ക്രോണിന് മിഷേലിനെ തല്ലിയിരുന്നു. ക്രോണില്‍ മിഷേലിനെ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും സുഹൃത്തുക്കള്‍ മൊഴി നല്കി.
മിഷേലിന്റെ ചെന്നൈയിലെയും ബംഗലുരുവിലെയും സുഹൃത്തുക്കളാണ് ക്രൈം ബ്രാഞ്ച് സംഘത്തോട് ക്രോണിന് മിഷേലിനെ ഉപദ്രവിച്ചിരുന്നതായുള്ള വിവരം നല്‍കിയത്.
















