മലപ്പുറം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം.ബി. ഫൈസൽ ഇടതുമുന്നണി സ്ഥാനാര്ത്ഥിയാക്കിയതോടെയാണിത്. അഡ്വ.എന്‍ ശ്രീപ്രകാശാണ് ബിജെപി സ്ഥാനാര്‍ത്ഥി. പി.കെ കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഫൈസലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. യുവാക്കളെ പരിഗണിക്കണമെന്ന അഭിപ്രായമാണ് ഫൈസലിന് സ്ഥാനാർത്ഥിയാവാൻ വഴിയൊരുക്കിയത്. 23നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
കഴിഞ്ഞദിവസം ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ശ്രീപ്രകാശിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. എട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: