കൊല്ലം: കുണ്ടറയില്‍ പത്തു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ അമ്മയെയും മുത്തച്ഛനെയും നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ തീരുമാനം. പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ഇവരുടെ മൊഴികളില്‍ പൊരുത്തക്കേടുണ്ടന്നു ചൂണ്ടികാട്ടിയാണ് നടപടി.സംഭവവുമായി ബന്ധപ്പെട്ട് അമ്മയും ബന്ധുക്കളും ഉള്‍പ്പെടെ ഒന്‍പതുപേരാണു കസ്റ്റഡിയിലുള്ളത്.
ഇക്കഴിഞ്ഞ ജനുവരി 15നാണു പത്തുവയസ്സുകാരിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കുട്ടി നിരന്തരമായി ലൈംഗിക ചൂഷണത്തിന് ഇരയായെന്നു വ്യക്തമായിരുന്നു.
















