നാദാപുരം: മാഹിയില്‍ നിന്ന് കേരളത്തിലേക്ക് മദ്യം ഒഴുകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നു. മാഹി, പള്ളൂര്‍, പന്തക്കല്‍ എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ഏജന്റുമാര്‍വഴി കേരളത്തിലെ ഗ്രാമങ്ങളിലേക്ക് വന്‍തോതില്‍ മദ്യം എത്തിക്കുന്നത്. പന്തക്കല്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ പൊയിലൂര്‍ വഴിയും. പള്ളൂരില്‍ നിന്ന് കടവത്തൂര്‍, പെരിങ്ങത്തൂര്‍ ഭാഗങ്ങളിലെ ഊടുവഴികള്‍ വഴിയുമാണ് മദ്യക്കടത്ത്. ഈ പ്രദേശങ്ങളില്‍ നിന്ന് നാദാപുരം, പാറക്കടവ്, കായലോട്ട് താഴെപാലം വഴി വാഹനത്തിലും തലച്ചുമടായും മദ്യക്കടത്ത് വ്യാപകമാണ്. മാഹിയിലെ ചില ബാറുകളില്‍ മുന്തിയ ബ്രാന്റ് മുതല്‍ വ്യാജ നിര്‍മ്മിത മദ്യം വരെ വില്‍പ്പന നടത്തുന്നതായി ആരോപണമുണ്ട്. ചില ബാറുകള്‍ക്ക് സ്വന്തമായി ഡിസ്റ്റലറികള്‍ ഉണ്ടെന്ന് മാഹി നിവാസികള്‍ തന്നെ സമ്മതിക്കുന്നുണ്ട്. രാത്രിയിലും ഉച്ചയ്ക്കുമാണ് മദ്യം കടത്തുന്നത്. ഈ സമയങ്ങളില്‍ പോലീസ് പരിശോധന ഉണ്ടാകില്ല എന്നതാണ് കടത്തിന് ഈ സമയം തെരഞ്ഞടുക്കാന്‍ കാരണം.
കുറ്റിയാടി, തൊട്ടില്‍പ്പലം, പേരാമ്പ്ര. കക്കട്ട്, വിലങ്ങാട്, കുണ്ടുതോട്, കല്ലാച്ചി, വളയം മേഖലയിലേക്കാണ് കൂടുതല്‍ ഇത്തരം മദ്യം എന്നുന്നത്. പൊലിസ് പരിശോധന ഉണ്ടോ എന്ന് അറിയാന്‍ വേണ്ടി ഓട്ടോയിലും ബൈക്കിലുമായാ എത്തുന്ന കടത്തുകാര്‍ക്ക് മുന്നിലും പിന്നിലും വേറെ വാഹനത്തില്‍ അകമ്പടിക്കാര്‍ സഞ്ചരിക്കും. ഇവര്‍ നല്കുന്ന നിര്‍ദ്ദേശം അനുസരിച്ചാണ് കടത്തുകാരുടെ വാഹനം കടന്നു പോകുക. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ബിവറേജസ് ഔട്ട്ലെറ്റുകളില് നിന്നും ലഭിക്കുന്ന മദ്യത്തെക്കാള്‍ വിലക്കുറവാണെന്നതാണ് ആളുകളെ മാഹി മദ്യത്തിലേക്ക് ആകര്‍ഷിക്കുന്നത്. മാഹിയില്‍ വില്‍ക്കുന്ന മദ്യത്തിന് കുപ്പി ഒന്നിന് നൂറ് രൂപ അധികം നല്കിയാല് കേരളത്തില്‍ എത്തിച്ചു കൊടു ക്കുന്ന കാരിയറുമാരും ഉണ്ട്.
ഒരു വര്‍ഷത്തിനിടെ ആഡംഭര കാറുകള്‍ അടക്കം നിരവധി വാഹനങ്ങളും മദ്യക്കടത്തുകാരെയും പിടികൂടാന്‍ നാദാപുരം എക്സൈസ് സംഘത്തിന് കഴിഞ്ഞു. എന്നാല്‍ എട്ട് കണ്ട്രോള് റൂം വാഹനങ്ങളും പതിനഞ്ചിലേറെ പൊലിസ് വാഹനങ്ങളും നൂറിലേറെ പോലീസുകാരും ഇരുപത്തിനാല് മണിക്കൂറും നാദാപുരം മേഖലയില്‍ റോന്ത് ചുറ്റുന്നുണ്ടങ്കിലും ഒരു മദ്യ കടത്തുകാരേയും പിടിക്കാന്‍ പൊസീലിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: