തൃശൂര്‍: രാമകൃഷ്ണ ശാരദാ മിഷന്റെ ട്രസ്റ്റി അംഗവും പുറനാട്ടുകര ശ്രീ ശാരദാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മുന്‍ മാനേജരുമായ പ്രവ്രാജിക ധ്രുവപ്രാണാ മാതാജി സമാധിയായി. ശ്രീ ശാരദാ സ്കൂളിലെ അധ്യാപികയായും തിരുവനന്തപുരം രാമകൃഷ്ണ ശാരദാ മിഷന് സെക്രട്ടറിയായും നിരവധി വര്‍ഷം പ്രവര്‍ത്തിച്ചു. പുറനാട്ടുകരയില്‍ നിന്നാരംഭിച്ച സന്യാസി ജീവിതം ആഗോളതലത്തില്‍ വരെ എത്തി.
പുറനാട്ടുകര ഇണ്ടാമത്ത് കുടുംബത്തില്‍ പാറുക്കുട്ടിയമ്മയുടേയും ആറ്റൂര്‍ നാരായണന് നായരുടേയും മകളായി ജനിച്ച സരസ്വതിയാണ് സന്യാസ ജീവിതത്തില്‍ പ്രവ്രാജിക ധ്രുവപ്രാണയായി മാറിയത്. പ്രസവിച്ച് 10 ദിവസത്തിനകം അമ്മ മരിച്ചു. 85 വര്‍ഷം മുന്‍പ് അമ്മ മരിച്ച അതേ തീയതിയിലാണ് മാതാജിയും സമാധിയായത്. പഠന ശേഷം കോഴിക്കോട് രാമകൃഷ്ണാശ്രമം സ്കൂളില്‍ ഗണിത അധ്യാപികയായി. പിന്നിട് പുറനാട്ടുകരയിലെത്തി ശ്രീ ശാരദാ സ്ക്കൂളില്‍ അധ്യാപികയായി. തുടര്‍ന്ന് സ്കൂള്‍ മാനേജരും. അര്‍ബുദബാധയെ തുടര്‍ന്ന് ആറ് വര്‍ഷമായി ചികിത്സയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: