കൃഷ്ണസ്സ പുഷ്ണാതു നഃ
ഉണ്ണിക്കൃഷ്ണന് പിന്നീട് കുട്ടികളോടൊപ്പം കളിക്കാന്‍ പോയി. കളി കഴിഞ്ഞ് ഓടി അമ്മ യശോദയുടെ അടുത്ത് വന്ന് പറയുന്നതാണ് അടുത്ത വിവരണം.
മാതഃ! കിം യദുനാഥ! ദേഹി ചഷകം,
കിം, തേന പാതും പയ-
സ്തന്നാസ്ത്യദ്യ, കദാസ്തി വാ, നിശി
നിശാ കാ, വാളന്ധകാരോദയേ
ആമീല്യാക്ഷിയുഗം, നിശാപ്യുപഗതാ
ദേഹീതി മാതുര്മ്മുഹുര്-
വ്വക്ഷോജാം ശുകകര്ഷണോദ്യതകരഃ
കൃഷ്ണസ്സ പുഷ്ണാതു നഃ
കൃഷ്ണഃ- ഹേ മാതഃ
യശോദാ- കിം യദുനാഥ
കൃഷ്ണഃ – ദേഹി ചഷകം (മഹ്യം ചഷകം ദദാതു) (ചഷകഃ = ഗ്ലാസ്)
യശോദാ:- തേന കിം? (ചഷേകനകിം? കിമര്‍ത്ഥം, എന്താണിപ്പോ ഗ്ലാസ്)
കൃഷ്ണഃ – പാതും പയഃ (ക്ഷീരപാനാര്ത്ഥം പാല് കുടിക്കാനാണ്)
യശോദാ:- തന്നാസ്തി അദ്യ (അദ്യ= ഇന്ന്, തത്, ക്ഷീരം, നാസ്തി)
കൃഷ്ണഃ -: കദാസ്തി? (പിന്നെയെപ്പോഴാ)
യശോദാ -: നിശി (രാത്രിയില്‍)
കൃഷ്ണഃ -: നിശാ കാ? (രാത്രിന്ന് വച്ചാ എന്താ)
യശോദാ -: അന്ധകാരോദയേ (ഇരുട്ടു വരുമ്പോള്‍)
അപ്പതന്നെ കൃഷ്ണന് രണ്ടുകണ്ണുമടച്ച് (ആമീല്യാക്ഷിയുഗം) രാത്രിയായി (നിശാപ്യുപഗതാ,)ദേഹീ ഇതി (തരൂ(പാല്)എന്ന്) മാതുഃ മുഹുഃ മുഹുഃ വക്ഷോജാംശുകം (അമ്മയുടെ ചെഞ്ചേല വീണ്ടും വീണ്ടും) കര്‍ഷണോദ്യതകരഃ (വലിച്ച് പ്രേരിപ്പിക്കുന്ന) കൃഷ്ണഃ സഃ പുഷ്ണാതു നഃ (ആ കൃഷ്ണന് നമ്മെ രക്ഷിക്കട്ടെ).
അങ്ങനെ കളിം കുളിം തേവാരോം എല്ലാം കഴിഞ്ഞ് രാത്രി ഉറങ്ങാന്‍ കിടക്കുന്ന ഉണ്ണിക്കണ്ണനെ ഉറക്കാന്‍ വേണ്ടി കഥ പറയുന്ന ചിത്രം വായിക്കൂ.
രാമോ നാമ ബഭൂവ ഹും, തദബലാ
സീതേതി ഹും തൗ പിതുര്‍-
വ്വാചാ പഞ്ചവടീതടേ വിഹരതസ്താ-
മാഹരദ്രാവണഃ
നിദ്രാര്‍ത്ഥം ജനനീ കഥാമിതി ഹരേഃ
ഹുംകാരതഃ ശൃണ്വതഃ
സൗമിത്രേ ക്വ ധനുര്ദ്ധനുര്ധനുരിതി
വ്യഗ്രാ ഗിരഃ പാതു നഃ
കഥ പറയുന്നത് യശോദയാണ്. രാമന്റെ രാമായണത്തിന്റെ കഥയാണ് പറയുന്നത്. രാമാ നാമ ബഭൂവ= രാമന് എന്ന് പ്രസിദ്ധനായ ഒരു രാജാവുണ്ടായിരുന്നു. ‘ഹും’ എന്നത് കഥ കേള്‍ക്കുന്ന കണ്ണന്റെ പ്രതികരണമാണ്. തദബലാ = അദ്ദേഹത്തിന്റെ ഭാര്യ സീത, ‘ഹും’, തൗ പിതുര്വാചാ പഞ്ചവടീ തടേ= അവര്‍ അച്ഛന്റെ ദശരഥന്റെ വാക്കു പാലിക്കാനായി പഞ്ചവടിയില്‍, വിഹരതഃ വാക്കു പാലിക്കാനായി പഞ്ചവടിയില്‍, വിഹരതഃ താം ആഹരത് രാവണഃ =താമസിക്കുമ്പോള്‍/വസിക്കുമ്പോല് രാവണന് അവളരെ (സീതയെ) അപഹരിച്ചു. നിദ്രാര്‍ത്ഥം = ഉറങ്ങാനായി, ജനനീ കഥാമിതിം അമ്മ കഥ പറയുമ്പോള്‍, മൂളിക്കേള്‍ക്കുന്ന കണ്ണന്, സൗമിത്രേ ക്വ ധനുഃ ധനുഃ ഇതി വ്യഗ്രാ ഗിര പാതു നാഃ. തന്റെ പൂര്‍വ ജന്മകഥ അനുസ്മരിച്ച് രാവണനെ വധിക്കാനെന്ന ഭാവത്തില്‍ എവിടെ വില്ല് എന്ന് ചോദിച്ച വാക്കുകള്‍ നമ്മെ രക്ഷിക്കട്ടെ.
സംഭാഷണ രീതിയിലുള്ള ഇത്തരം ശ്ലോകങ്ങള്‍ ഭാഷ പരിശീലിക്കുന്നതിന് സുകരമാണ്. ഈ പാഠങ്ങളില്‍ വരുന്ന കഃ = ആര്, കാ = ആര് (സ്ത്രീലിംഗ പ്രയോഗം) കിം = എന്ത് എന്നീ പ്രയോഗങ്ങള്‍ പരിശീലിക്കുന്നത് നല്ലതാണ്. ചില ഉദാഹരണ വാചകങ്ങള്‍ പരിശോധിക്കാം.
കഃ പാഠഃ
കഃ ബാലഃ
കഃ മാര്ഗഃ
കഃ അധ്യാപകഃ
കഃ നായകഃ
കാ നര്‍ത്തകീ
കാ അധ്യാപികാ
കാ പാദരക്ഷാ
കാ ദൂരവാണീ
കാ ലേഖനീ
കിം പുസ്തകം
കിം ചിത്രം
കിം പുഷ്പം
കിം പായസം
കിം ഫലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: