കുട്ടനാട്: കുട്ടനാട്ടിലെ പൊതുമരാമത്ത് റോഡുകളുടെ നിര്‍മാണം അടിയന്തരമായി നടത്താന്‍ മന്ത്രി തോമസ് ചാണ്ടി പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. കരാറുകാര്‍ ഏറ്റെടുത്ത ഒരുകോടി 18 ലക്ഷത്തിന്റെ എടത്വ–പുതുക്കരി റോഡിന്റെയും ഒരു കോടി 48 ലക്ഷത്തിന്റെ കാട്ടുനിലം–മടയ്ക്കല്പടി റോഡിന്റെയും 20 ലക്ഷം രൂപയുടെ നീലംപേരൂര്‍ ഭഗവതി ക്ഷേത്രം–കോണ്‍കോട് കമ്പനിപടി റോഡിന്റെയും 25 ലക്ഷത്തിന്റെ കമ്പനിപ്പടി–ഈര റോഡിന്റെയും 20 ലക്ഷം രൂപയുടെ ഐസിമുക്ക്–പൊട്ടുമുപ്പത് റോഡിന്റെയും നിര്‍മാണമാണ് ഇഴയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: