തലശ്ശേരി: ദേശിയ പാതയോരം വീതി കൂട്ടുന്നതിന്റെ മറവില്‍ റോഡരികില്‍ നിന്നും ഏറെ അകലത്തിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കം ദുരുപദിഷ്ടിതമാണെന്ന് നാച്ചുര്‍ പ്രൊട്ടക്ഷന്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുറിച്ചി മുതല്‍ മാഹി പാലം വരെയുള്ള പതിനൊന്നോളം വന്‍മഴ മരങ്ങള്‍ മുറിച്ചുനീക്കാന്‍ പിഡബഌയുഡി വകുപ്പ് കരാര്‍ നല്‍കിയത് പുന:പരിശോധിക്കണം. മുറിച്ചുനീക്കാന്‍ തീരുമാനിച്ചതില്‍ ഒരു മരം വെട്ടിമാറ്റിക്കഴിഞ്ഞു. മരം മുഴുവന്‍ മുറിക്കാനല്ല മറിച്ച് ശിഖരങ്ങള്‍ നീക്കാനാണ് ബന്ധപ്പെട്ടവര്‍ നിര്‍ദ്ദേശിച്ചിരുന്നത്. മറിച്ചാണ് നടക്കുന്നതെന്നും ഇത് പ്രകൃതി സ്‌നേഹികള്‍ അനുവദിക്കരുതെന്നും ഭാരവാഹികളായ പള്ള്യന്‍ പ്രമോദ്, പത്തലായി ബാലചന്ദ്രന്‍, നബീല്‍ ഉസ്മാന്‍ എന്നിവര്‍ പറഞ്ഞു.
















