കൈതപ്രം: വിവിധ രംഗങ്ങളില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ കൈതപ്രം പാഞ്ചജന്യ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിക്കുന്നു. 14ന് വൈകുന്നേരം 4.30 ന് കൈതപ്രം വാസുദേവപുരം ക്ഷേത്രപരിസരത്ത് നടക്കുന്ന അനുമോദന സദസ്സില്‍ ഐ.എ.. എസ്.പരീക്ഷയില്‍ പതിമൂന്നാം റാങ്ക് നേടിയ അതുല്‍ ജനാര്ദ്ദനന് മുഖ്യാതിഥിയായിരിക്കും. വേദപഠനത്തില്‍ മൈസൂര്‍ അവധൂത ദത്തപീഠത്തില്‍ നിന്നും പ്രത്യേക ബഹുമതി നേടിയ സാരസ്വത് മുക് തേശ്വര്‍, ഗോവിന്ദ് കൃഷ്ണന്, എസ്സ്.എസ്സ് എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ കെ.കെ.ഗോപിക, ടി.കെ.ഗോകുല്‍ ഗോവിന്ദ്, ശ്രീരാം കെ.മധു, അനുശ്രീ അനിരുദ്ധന്, എം.ഗായത്രി, പി.വി.അഭിജിത്ത്, സി.അനുപ്രിയ, എസ്.ശിവപ്രിയ, സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ടി.കെ.അഗ്നിവേശ്, ന്യൂ മാത്ത്സ് അഭിരുചി പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ബഹുമതി നേടിയ ടി.കെ.നന്ദന തുടങ്ങിയവരെയാണ് അനുമോദിക്കുന്നത്.
എ.കെ.നാരായണന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.ശ്രീധര്‍ജി, ബേബി സുനാഗര്‍, കെ.രാജീവന്, എം.പത്മനാഭന് നമ്പൂതിരി, വി.പി.പ്രശാന്ത് ബാബു തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: