കൊച്ചി: ബിജെപിയെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നാണ് എന്‍സിപിയുടെ സംസ്ഥാന നേതാക്കള്‍ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനു മുന്‍പും അതിനു ശേഷവും പറഞ്ഞിരുന്നത്. പക്ഷെ ഗോവയില്‍ എന്‍സിപിയുടെ ഒരേ ഒരു എംഎല്‍എ ബിജെപിയെ പിന്തുണച്ചു. അങ്ങനെയാണ് 40 അംഗ സഭയില്‍ ബിജെപി സര്‍ക്കാരിന് 22 അംഗങ്ങളുടെ പിന്തുണ ലഭിച്ചത്.
കേരളത്തിലെ ഇടതു സര്‍ക്കാരില്‍ അംഗമാണ് എന്‍സിപി. ബിജെപിയെ ഒരിക്കലും അടുപ്പിക്കില്ലെന്നാണ് സിപിഎം, സിപിഐ നേതാക്കള്‍ പറയുന്നത്. പക്ഷെ സ്വന്തം സര്‍ക്കാരിലെ ഒരു ഘടകകക്ഷി ഗോവയില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണയ്ക്കുകയാണ്. എന്‍സിപി കേന്ദ്ര നേതൃത്വവും ഗോവയിലെ നിലപാടിന് അനുകൂലമാണ്.
വല്ല്യേട്ടനായ സിപിഎമ്മും ചെറിയേട്ടനായ സിപിഐയും എന്‍സിപിയോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിട്ടില്ല. എന്‍സിപി അങ്ങോട്ട് ഒന്നും പറഞ്ഞിട്ടുമില്ല. ചോദിക്കാതിരിക്കുകയും പറയാതിരിക്കുകയുമാണ് ഉചിതമെന്നാണ് ഇരുകൂട്ടരും കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: