ന്യൂദല്‍ഹി: നീറ്റ് പരീക്ഷയുടെ ഫലപ്രഖ്യാപനം തടഞ്ഞുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഫലം ഉടന്‍ പ്രസിദ്ധീകരിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. ഉത്തരവ് പുറത്തുവന്നതോടെ നീറ്റ് ഫലപ്രഖ്യാപനം സംബന്ധിച്ച് നിലനിന്നിരുന്ന അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമായി.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ പരാതികള്‍ രാജ്യത്തെ ഹൈക്കോടതികള്‍ സ്വീകരിക്കരുതെന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. പ്രവേശനത്തെയും തുടര്‍ന്നുള്ള നടപടി ക്രമങ്ങളെയും ഇത് ബാധിക്കും എന്നതാണ് സുപ്രിം കോടതി ഉന്നയിക്കുന്ന പ്രശ്നം.
നീറ്റ് ഫലപ്രഖ്യാപനം താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് മെയ് 24 നാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നീറ്റ് പരീക്ഷയ്ക്കായി തയ്യാറാക്കിയത് ഏകീകൃത ചോദ്യപ്പേപ്പറായിരുന്നില്ല എന്ന ആരോപണം ഉന്നയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് പരീക്ഷ നടത്തിപ്പുകാരായ സിബിഎസ്സിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം ഈ മാസം 26ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ. നീറ്റ് ഫലം പ്രഖ്യാപിക്കാമെന്ന സുപ്രീംകോടതി വിധി വന്നതിനു പിന്നാലെയാണ് സിബിഎസ്ഇ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: