കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകരെ കള്ളകേസില്‍ കുടുക്കി പോലീസ് നടത്തുന്ന ഗുണ്ടാ രാജിനെതിരെ ബിജെപി നടത്തിയ ഐജി ഓഫിസ് മാര്‍ച്ചില്‍ പ്രതിക്ഷേധം ഇരമ്പി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറ്കണക്കിന് പ്രവര്‍ത്തകര്‍ മേനക കേന്ദ്രീകരിച്ച് നടത്തിയ ഐജി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുത്തു.
മാര്‍ച്ച് ഐജി ഓഫീസിന് 100 മീറ്റര്‍ അകലെ പോലീസ് ബാരിക്കേട് തീര്‍ത്ത് തടഞ്ഞു. തുടന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധം രേഖപ്പെടുത്തി. മാര്‍ച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എ എന്‍ രാധകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അക്രമികളില്‍ നിന്ന് രക്ഷപെടുന്നതിന് പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചവര്ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുന്ന നയമാണ് പിണറായിയുടെ പോലീസ് തുടരുന്നതെന്നും, ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഊരിപ്പിടിച്ച വടിവാളുമായി ഓടിയെത്തുന്ന മാക്സിസ്റ്റ് പാര്‍ട്ടി ഏരിയസെക്രട്ടറിയടക്കമുള്ള അക്രമി സംഘത്തില്‍ നിന്ന് രക്ഷപെടാനാണ് ബിജെപി മണ്ഡലം പ്രസിഡണ്ട് രാജഗോപാലും, അഭിജിത്ത് സുരേഷും നോര്‍ത്ത് വനിത പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചത്. ബിജെപി പ്രവര്ത്തകന് അക്രമത്തിനിരായ സ്ഥലം സന്ദര്ശിക്കാനെത്തിയവരെയാണ് സിപിഎം ഗുണ്ടകള്‍ ഓടിച്ചത്. സ്വന്തം സംഘടനയില്‍പെട്ടവര്‍ അപകടത്തിലാകുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കാന്‍ പോലും ബിജെപി നേതാക്കള്‍ക്ക് അവസരം നിഷേധിക്കുകയും, അവരെ കള്ളകേസില്‍ കുടുക്കുകയുമാണ് പോലീസ് ചെയ്തത്. ഇത് കാടത്തവും, അപരിഷ്കൃതവുമായ പോലീസ് രാജാണ്.
പിണറായി സര്‍ക്കാര്‍ സംഘപരിവാര്‍ സംഘടനകള്‍ക്കും- ബിജെപിക്കും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്രം തടസ്സപ്പെട്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി ജില്ലാ അസ്ഥാനങ്ങളില്‍ 14 ന് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വെസ് പ്രസിഡന്റ് പി.എം വേലായുധന്, മഹിളമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് രേണുക സുരേഷ്, സംസ്ഥാന സെക്രട്ടറി അഡ്വ .കെ നസീര്‍, ജില്ലാ നേതാക്കളായ കെ.ഷൈജു, എം.എന്‍ മധു, എം.എന്‍ ഗോപി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: