കൊല്ലം: കുണ്ടറ നാന്തിരിക്കലില്‍ പീഡനത്തിനിരയായ ആറാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ കുട്ടിയുടെ മുത്തച്ഛന് വിക്ടര്‍ ദാനിയേല്‍ (ഞണ്ട് വിജയന്-62) അറസ്റ്റില്‍. 2015 ഏപ്രില്‍ മുതല്‍ പീഡിപ്പിച്ചുവരികയായിരുന്നുവെന്നു പ്രതി സമ്മതിച്ചുവെന്ന് റൂറല്‍ എസ്.പി. എസ്. സുരേന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശാസ്ത്രീയ തെളിവുകള്‍, സാക്ഷി മൊഴികള്‍, കുറ്റസമ്മതം എന്നിവ തെളിവുകളായി. മൂന്നു ദിവസമായി അന്വേഷണ സംഘം ഇയാളെ വിശദമായും ശാസ്ത്രീയമായും ചോദ്യം ചെയ്തു.
ചൈല്ഡ്ലൈന്കാരുടെ നിയന്ത്രണത്തിലായിരുന്ന പെണ്‍കുട്ടിയുടെ സഹോദരിയെ മനഃശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം പോലീസിനു ലഭിച്ചത്. അമ്മൂമ്മയുടെ മൊഴിയും ഇതു സ്ഥിരീകരിച്ചതോടെ വിക്ടര്‍ തന്നെ പ്രതിയെന്നു തെളിഞ്ഞത്.
കുട്ടി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പു പോലും കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയയായിരുന്നുവെന്നും 22 മുറിവുകള്‍ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. അപ്പൂപ്പന് തങ്ങളോട് മോശമായി പെരുമാറുന്ന വിവരം ആത്മഹത്യ ചെയ്ത കുട്ടിയും ചേച്ചിയും പലതവണ അമ്മൂമ്മ ലതയോട് പരാതിപ്പെട്ടു. ഇവരുടെ മാതാവ് ഷീജയോടും പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
വക്കീല്‍ ഗുമസ്തനായിരുന്ന വിക്ടര്‍ അടുത്തകാലത്തായി കൊല്ലത്ത് ഒരു സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തു വരികയായിരുന്നു. മകളുടെ വീടിന് അടുത്ത് തന്നെ മറ്റൊരു വീട് വാങ്ങി വിക്ടറും ഭാര്യയും താമസിക്കുമ്പോഴാണ് ഷീജ, തന്റെ ഭര്‍ത്താവ് ജോസ് മക്കളെ പീഡിപ്പിക്കുന്നുവെന്ന് കാട്ടി കുണ്ടറ സിഐക്ക് പരാതി നല്‍കിയത്.
ഇതേ തുടര്‍ന്ന് ജോസിന് വീട്ടില്‍ വരാന്‍ കഴിയാതായതോടെ മക്കളും ഷീജയും വിക്ടറിന്റെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങി. ഇവിടെ വച്ചാണ് വിക്ടര്‍ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയത്.
കുട്ടികളെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ഷീജ മക്കളെയും കൂട്ടി തങ്ങളുടെ വീട്ടിലേക്കു താമസം മാറി. എന്നാല്‍, ഇവിടെ എത്തിയും പീഡനം തുടര്‍ന്നതോടെയാണ് ജനുവരി 15ന് ഉച്ചയോടെ കുട്ടി ആത്മഹത്യ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: