ലാഹോര്‍: സോഷ്യല്‍ മീഡിയയിലൂടെ മതനിന്ദാപരമായ പോസ്റ്റ് പ്രചരിപ്പിച്ച സംഭവത്തില്‍ മുപ്പതുകാരന് പാക്കിസ്ഥാനില്‍ വധശിക്ഷ. ഒക്കാറ സ്വദേശിയായ തൈമൂര്‍ റാസയ്‌ക്കാണ് പാക് ഭീകരവിരുദ്ധ കോടതി വധശിക്ഷ വിധിച്ചത്.
ഇതാദ്യമായാണ് സോഷ്യല്‍ മീഡിയയിലെ പരാമര്‍ശത്തിന് ഒരാള്‍ക്ക് വധശിക്ഷ ലഭിക്കുന്നത്. പ്രധാനമന്ത്രി നവാസ് ഷരീഫിനും പാക് സര്‍ക്കാരിനുമെതിരായ വാര്‍ത്തകള്‍ക്കിടയിലാണ് റാസ ദൈവനിന്ദാപരമായ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
സംഭവം വിദ്വേഷ പ്രസംഗത്തിന്റെ ഗണത്തില്‍ പെടുന്നതിനാലാണ് ഭീകരവാദ വിരുദ്ധ കോടതി കേസ് പരിഗണിച്ചതെന്ന് അഭിഭാഷകന്‍ ഷാഫിഖ് ഖുറേഷി അറിയിച്ചു.
















