കളമശേരി: കാര്‍ബോറാണ്ടം കവലയിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം. ശനിയാഴ്ച അര്‍ദ്ധരാത്രിയായിരുന്നു മോഷണ. പള്ളിയുടെ അകത്തും പുറത്തുമുള്ള ഭണ്ഡാരങ്ങളാണ് തകര്‍ത്തിരിക്കുന്നത്.
ആഴ്ച്ചയില്‍ 5000 രൂപ വീതം ലഭിക്കുന്ന ഭണ്ഡാരങ്ങളാണിതെന്ന് ഫാ. ആന്റണി പോള്‍ കീരമ്പിള്ളി പറഞ്ഞു. കൂടാതെ പള്ളിയോട് ചേര്‍ന്നുള്ള മതബോധന ഓഫീസിന്റെ പൂട്ട് പൊളിക്കാനും ശ്രമം നടന്നിട്ടുണ്ട്.
കളമശേരി എസ്ഐ ഇ.വി. ഷിബു, എഎസ്ഐ ടോമി, സിപിഒ ഹരികുമാര്‍ പള്ളിയിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധന് എസ്. സുജിത്ത് തെളിവുകള്‍ ശേഖരിച്ചു. മോഷ്ടാക്കള്‍ അഴിച്ചു വച്ച ട്യൂബില്‍ നിന്നും താഴില്‍ നിന്നും വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: