മിടുക്കും കാര്യശേഷിയുമുള്ള ജീവനക്കാരെ സംബന്ധിച്ചിടത്തോളം കെഎഎസ് രൂപീകരണത്തെ എതിര്‍ക്കേണ്ടതില്ല. കഴിവുകള്‍ക്ക് എവിടെയും അംഗീകാരം ലഭിക്കും. രണ്ടാം ഗസറ്റഡ് കേഡറായ അണ്ടര്‍സെക്രട്ടറി പദവിയുടെ 10 ശതമാനം മാത്രമല്ല കെഎഎസിനായി നീക്കിവയ്ക്കേണ്ടത്. ഇതര വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുപോലെ കൂടുതല്‍ ഒഴിവുകള്‍ ഇതിനായി നീക്കിവയ്ക്കണം.
സര്വീസുപോലെയല്ല സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള മത്സരപരീക്ഷ. വിവിധ വകുപ്പുകളിലേക്കുള്ള എല്‍ഡിസി പരീക്ഷയും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള അസിസ്ന്റ് പരീക്ഷയും എഴുതി പരാജയപ്പെടുന്ന പലര്‍ക്കും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ വിജയികളാകാന്‍ കഴിയുന്നുണ്ട്. മത്സരപരീക്ഷ ഒരു പരിധിവരെ ഭാഗ്യ പരീക്ഷണം കൂടിയാണ്. സെക്രട്ടറിയേറ്റില്‍ ഗുമസ്തരായി സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് കസേര പഴകുന്നതനുസരിച്ച് മറ്റ് കഴിവുകള്‍ ഒന്നുംകൂടാതെ തന്നെ അഡീഷണല്‍ സെക്രട്ടറി, സ്പെഷ്യല്‍ സെക്രട്ടറി എന്നീ പദവികളില്‍ നിന്ന് വിരമിക്കാന്‍ കഴിയും.
വിവിധ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും പ്രോജക്ട് പദ്ധതികളിലും ഉണ്ടാകുന്ന അഡീഷണല്‍ ഓഫീസര്‍, ഫിനാന്‍സ് ഓഫീസര്‍, ലോ ഓഫീസര്‍, സ്പെഷ്യല്‍ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലേക്കും ഡെപ്യൂട്ടേഷന് അടിസ്ഥാനത്തില്‍ ജോലിചെയ്യാന്‍ സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ മറ്റുവകുപ്പുകളില്‍ സമാനതസ്തികയില്‍ പ്രവേശിക്കുന്നവര്‍ കഷ്ടിച്ച് ഒരു സീനിയര്‍ സൂപ്രണ്ടായോ, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റാന്റായോ വിരമിക്കേണ്ടിവരും. അതും ചുരുക്കം ചിലര്‍ മാത്രം.
ബിരുദക്കാരും ബിരുദാനന്തരബിരുദക്കാരും പ്രൊഫഷണല്‍ ബിരുദക്കാരും സെക്രട്ടറിയേറ്റിലും ഇതരവകുപ്പുകളിലും പ്യൂണ്‍ ആയോ പോലീസില്‍ കോണ്‍സ്റ്റബിള്‍ ആയോ ജോലി ചെയ്യുന്ന കാലമാണിതെന്ന് സെക്രട്ടറിയേറ്റിലെ സഹോദരങ്ങള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.
പി. കെ. ശങ്കരന്‍കുട്ടി, തിരുവനന്തപുരം
‘ബിസിനസ് ഗുരു’ പ്രേരണാദായകം
ജന്മഭൂമി പത്രത്തില്‍ ബുധനാഴ്ചകള്‍ തോറുമുള്ള ‘ബിസിനസ്സ് ഗുരു’ എന്നെപ്പോലുള്ള ചെറുവ്യവസായികള്ക്കും വ്യാപാരികള്‍ക്കും സഹായമാകുന്നുണ്ട്. ഞങ്ങളുടെ പ്രവൃത്തിമണ്ഡലങ്ങളിലേക്ക് തിരിഞ്ഞുനോക്കാനും കാലത്തിനൊത്ത പുതിയ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുവാനും യോജിച്ച വിജ്ഞാനപംക്തിയാണിത്.
പലവിധ അവശതകള്‍മൂലം പ്രയാസപ്പെടുന്ന ചെറുകിട മേഖലയ്ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വിപണിയില്‍ മത്സരിക്കുന്നതിനും ഈ പംക്തി നല്ല സൂചികയാണ്.
ബിസിനസ് ഗുരുവിന്റെ ഇതുവരെയുള്ള ലക്കങ്ങളില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് ഗുണപരമായ ചില മാറ്റങ്ങള്‍ വരുത്തുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എന്റെ സ്ഥാപനം കുറെക്കൂടി സ്നേഹവും ബഹുമാനവും നല്കുന്നു. ആര്.കെ വിജയകൃഷ്ണനും ജന്മഭൂമിക്കും എന്റെയും സഹപ്രവര്‍ത്തകരുടെയും അഭിനന്ദനങ്ങള്‍.
ഉല്‍പ്പാദനം-ഉല്‍പ്പാദന ക്ഷമത എന്ന വിഷയത്തില്‍ ഒരു ബോധവല്‍ക്കരണം വരും ലക്കങ്ങളില്‍ പ്രതീക്ഷിക്കുന്നു.
സുന്ദര്‍ രാജന് കെ.വി.
പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: