ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്ക് സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. തിങ്കളാഴ്ച പുലര്‍ച്ചെ 6.20ഓടെ കശ്മീരിലെ കൃഷ്ണ ഖട്ടി സെക്ടറിലാണ് പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.
വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയ പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. രണ്ടു ദിവസത്തിനിടെ കൃഷ്ണ ഖാട്ടി സെക്ടറില്‍ പാക്കിസ്ഥാന് നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിത്.
ശനിയാഴ്ച മേഖലയില്‍ പാക്ക് സൈന്യം ശക്തമായ വെടിവയ്പ്പ് നടത്തിയിരുന്നു. കശ്മീരിലെ രജൗരി, സാംബ മേഖലകളിലും പാക്ക് സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു. ഞായറാഴ്ച പാക്ക് സൈന്യം നൗഷാര സെക്ടറിലും ആക്രമണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: