ന്യൂദല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ബിജെപിയുടെ ലക്ഷ്യം എല്ലാവരുടെയും വികസനമാണ്. ഈ ലക്ഷ്യമാകും യുപി സര്‍ക്കാരിനും. ആരോപണങ്ങള്‍ തെറ്റാണെന്ന് പ്രവൃത്തിയിലൂടെ ആദിത്യനാഥ് തെളിയിക്കും. നഖ്വി പറഞ്ഞു.
രാജ്യത്തെ മികച്ച മുഖ്യമന്ത്രിമാരിലൊരാളാകും ആദിത്യനാഥ്. വര്‍ഷങ്ങളായി അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. 20 വര്‍ഷമായി എനിക്ക് നേരിട്ടറിയാം. എല്ലാവരെയും ഒരുപോലെ കാണുന്ന നേതാവാണ്. ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് പിന്നീട് പറയേണ്ടി വരും. നഖ്വി വ്യക്തമാക്കി.
ആദിത്യനാഥിന്റെ ആവശ്യപ്രകാരമാണ് രണ്ട് ഉപമുഖ്യമന്ത്രിമാരെ നിശ്ചയിച്ചതെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. ഉത്തര്‍പ്രദേശ് വലിയ സംസ്ഥാനമാണ്. ഭരണം വേഗത്തിലാക്കുന്നതിനും പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കുന്നതിനുമാണ് ഉപമുഖ്യമന്ത്രിമാരെ തെരഞ്ഞെടുത്തത്.
യോഗി സത്യസന്ധനായ നേതാവാണ്. ഒരാള്‍ക്കും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാകില്ല. അഞ്ച് തവണ തുടര്‍ച്ചയായി വിജയിക്കുന്നത് നിസാരമല്ല. അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: