സിഡ്‌നി: സിഡ്‌നിയില്‍ നിന്ന് ഷാങ്ഹായിയിലേക്ക് പുറപ്പെട്ട ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് വിമാനം എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് തിരിച്ചിറക്കി.
വിമാനത്തിന്റെ എന്‍ജിനുകളിലൊന്നില്‍ ദ്വാരം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പ്രാദേശിക സമയം 10.30ന് സിഡ്‌നിയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചിറക്കുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.
വിമാനം തിരിച്ച് ലാന്‍ഡ് ചെയുന്നതിന് മുമ്പ് തന്നെ ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നുവെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.
















