Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഈണത്തിന് അവകാശികളില്ല; രാജയ്‌ക്കെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 10:58 am IST
in Kerala

തിരുവനന്തപുരം : താന്‍ ഈണമിട്ട പാട്ടുകള്‍ അനുവാദം വാങ്ങാതെ മറ്റുള്ളവര്‍ പാടരുതെന്ന ഇളയരാജയുടെ വക്കീല്‍ നോട്ടീസിനെതിരെ പ്രതിഷേധം. ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍തമ്പി, ഗാനരചയിതാവ് ബിച്ചു തിരുമല എന്നിവര്‍ ഇളയരാജയുടെ നടപടിയെ വിമര്‍ശിച്ചു. എന്നാല്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍, രാജയുടെ വാദത്തോട് യോജിച്ചു.

തന്റെ സംഗീത സംവിധാനത്തിലുള്ള പാട്ടുകള്‍ മുന്‍കൂര്‍ അനുവാദമില്ലാതെ വേദികളില്‍ പാടരുതെന്ന് ആവശ്യപ്പെട്ട് ഇളയരാജ കഴിഞ്ഞ ദിവസമാണ് എസ്.പി. ബാലസുബ്രഹ്മണ്യത്തിനും കെ.എസ്. ചിത്രയ്‌ക്കും വക്കീല്‍ നോട്ടീസ് അയച്ചത്. അമേരിക്കയില്‍ സംഗീത പരിപാടികളവതരിപ്പിച്ചു വരുന്ന എസ്പിബിയും ചിത്രയും ഇളയരാജയുടെ പാട്ടുകളാണ് കൂടുതല്‍ പാടിയിരുന്നത്. അനുമതിയില്ലാതെ പാട്ടുകള്‍ സംപ്രേഷണം ചെയ്യരുതെന്ന് റേഡിയോ, ടെലിവിഷന്‍ കേന്ദ്രങ്ങള്‍ക്കും രാജ നോട്ടീസ് അയച്ചു.

ഇളയരാജയുടെ നടപടി തികച്ചും തെറ്റാണെന്ന് ശ്രീകുമാരന്‍തമ്പി അഭിപ്രായപ്പെട്ടു. സംഗീത സംവിധാനം നിര്‍വ്വഹിച്ചതിന് ഇളയരാജ നിര്‍മ്മാതാവില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട.് ഇനി അതാര് പാടിയാലും വീണ്ടും പണം നല്‍കണമെന്ന വാദത്തോട് യോജിക്കാനാകില്ല. മറ്റുള്ള ഗായകര്‍ പാടുന്നതിനാലാണ് അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് ഇത്രയും പ്രശസ്തിയുണ്ടായത്. ഒരു പാട്ട് പ്രേക്ഷകരിലേക്കെത്തിക്കഴിഞ്ഞാല്‍ അതിന്റെ അവകാശികള്‍ സംഗീതാസ്വാദകരാണ്. പ്രതിഫലം പറ്റിക്കൊണ്ടാണ് ഈണമിടുന്നതും എഴുതുന്നതും പാടുന്നതുമെല്ലാം-ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഇളയരാജയുടെ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് ബിച്ചു തിരുമല പറഞ്ഞു. ഓരോ പാട്ടിലൂടെയും കോടികള്‍ സമ്പാദിച്ചശേഷമാണ് ഇപ്പോള്‍ ‘റോയല്‍റ്റി’ ആവശ്യപ്പെടുന്നത്. ഒരു പാട്ട് ആസ്വാദകരിലേക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നീടത് തന്റെ പാട്ടാണെന്നോ താന്‍ പാടിയതാണെന്നോ ആര്‍ക്കും പറയാന്‍ കഴിയില്ല. കഴിഞ്ഞ കാലജീവിതവും കയറി വന്ന വഴികളും ഓര്‍ത്തിരുന്നെങ്കില്‍ ഇളയരാജ ഇത്തരം ഒരു നടപടിയിലേക്ക് പോകില്ലായിരുന്നു. ഒരു നേരം വയറു നിറയ്‌ക്കാനായി കഷ്ടപ്പെട്ട കാലത്തുനിന്നാണ് രാജയ്യ ഇളയരാജ ആയത്. ഭാരതി രാജ എന്നൊരു സംവിധായകനില്ലായിരുന്നെങ്കില്‍ ഇളയരാജ ഉണ്ടാകില്ലായിരുന്നെന്നും ബിച്ചു തിരുമല പറഞ്ഞു.

താന്‍ ഇളയരാജയ്‌ക്കൊപ്പമാണെന്ന് പറഞ്ഞ എം. ജയചന്ദ്രന്‍ പാട്ടിന്റെ ഈണത്തിന്റെ ‘ഇന്റലക്ച്വല്‍’ സംഗീത സംവിധായകനാണെന്ന് പറഞ്ഞു; വരികളുടേത് ഗാനരചയിതാവും. അവരുടെ പ്രോപ്പര്‍ട്ടിയാണ് ഒരു ഗാനം. അത് മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ മുന്‍കൂര്‍ അനുമതി വാങ്ങുന്നത് നല്ലതാണ്. വലിയ പാട്ടുകാര്‍ ഇത്തരം പാട്ടുകള്‍ പാടി കോടികള്‍ സമ്പാദിക്കുന്നുണ്ട്.

ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാത്ത നിരവധി സംഗീത സംവിധായകരുണ്ട്. അവരുടെ കാര്യവും ഓര്‍ക്കണം. എന്നാല്‍ എസ്പിബി സംഗീത പരിപാടി തുടങ്ങും മുമ്പ് തന്നെ ഇളരാജയ്‌ക്ക് ഈ ആവശ്യം ഉന്നയിക്കാമായിരുന്നു എന്നും എം. ജയചന്ദ്രന്‍ പറഞ്ഞു.

ഇളയരാജയുടെ ആവശ്യത്തെ സഹോദരന്‍ ഗംഗൈ അമരന്‍ എതിര്‍ത്തു. പണത്തിനോടുള്ള അത്യാര്‍ത്തിയാണ് ഇതിനു പിന്നില്‍. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.