കോഴിക്കോട്: സമീപകാല തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയം അംഗീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
കോഴിക്കോട് എംഇഎസ് കോളജില്‍, യുപി തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കുകള്‍ കൊണ്ട് ന്യായീകരിച്ചിട്ട് കാര്യമില്ല. ബിജെപിയുടെ ജയം അംഗീകരിക്കണം.
നോട്ട് നിരോധനം ബിജെപി ക്ക് പ്രതികൂലമായില്ല. പ്രധാനമന്ത്രിക്ക് എതിരായ വികാരമോ, കേന്ദ്രസര്‍ക്കാറിനെതിരായ വികാരമോ തെരഞ്ഞെടുപ്പിലുണ്ടായില്ല. പ്രധാനമന്ത്രിക്ക് നല്ല വിജയം നേടാന്‍ കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മുസ്ലീംങ്ങള്‍ക്ക് മുസ്ലീംലീഗിന് വോട്ട് ചെയ്യാമെങ്കില്‍ ഉത്തര്‍പ്രദേശിലെ ഹിന്ദുക്കള്‍ക്ക് ബിജെപിക്ക് വോട്ട് ചെയ്യാമെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച എംഇഎസ് പ്രസിഡന്റ് ഡോ. പി.എ. ഫസല്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.
സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ബിജെപി ഭാരതത്തിലെ ഒന്നാം നമ്പര്‍ പാര്‍ട്ടിയായി മാറി എന്നതില്‍ സംശയമില്ല. രാഹുല്‍ഗാന്ധി കോണ്‍ഗ്രസിനെ നയിക്കാന്‍ കഴിവില്ലാത്ത നേതാവാണ്. കഴിവുള്ള നേതാക്കളെയെല്ലാം കോണ്‍ഗ്രസ് തഴഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, മുന്‍ എംപി എ. വിജയരാഘവന്, വര്‍ഗീസ് ജോര്‍ജ്, ടി. സിദ്ധീഖ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: