പൂച്ചാക്കല്‍(ആലപ്പുഴ): സ്കൂളിന്റെ പൂട്ട് തകര്‍ത്ത് എസ്എസ്എല്‍സി പരീക്ഷയുടെ അഡീഷണല്‍ ഉത്തരക്കടലാസ് മോഷ്ടിച്ചു. തൈക്കാട്ടുശേരി എസ്എംഎസ്ജെ ഹൈസ്കൂളിലാണ് മോഷണം.
ഓഫീസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഉത്തരകടലാസുകളാണ് മോഷണം പോയത്.സ്കൂളിന്റെ സീലുള്ള പേപ്പറും, ബ്ലാങ്ക് പേപ്പറും, നാണയങ്ങളും നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ സ്കൂള്‍ തുറക്കാന്‍ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
മതില് ചാടിക്കടന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് കരുതുന്നു. വിരലടയാള വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പൂച്ചാക്കല്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: