തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ബസ്സ്-സ്റ്റാഫ് അനുപാതത്തില്‍ വ്യത്യാസം വരുത്തണമെന്ന വിദഗ്ദ്ധോപദേശം ലഭിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്. ഇക്കാര്യം ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്തശേഷമേ തീരുമാനിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
മാനേജ്മെന്റ് വിദഗ്ദ്ധനല്ലാത്ത പ്രൊഫ. സുശീല്‍ ഖന്നയെ കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിച്ചെന്ന ജന്മഭൂമി വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
2006-2009ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഖന്ന കെഎസ്ആര്‍ടിസിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അത് തള്ളി. മറ്റൊരു പ്രശ്നം കഴിവുറ്റ ഭരണനിര്വഹണമില്ലായ്മയാണ്. കണ്ടക്ടര്‍ തസ്തികയിലും മറ്റും ജോലി ചെയ്ത് സ്ഥാനക്കയറ്റം ലഭിച്ചവരാണ് ഉയര്‍ന്ന തസ്തികകളിലെത്തുന്നത്. ഈ രീതി മാറ്റണം.
















