തൃശൂര്‍: എസ്എഫ്ഐ അക്രമരാഷ്ട്രീയത്തിനെതിരെ നടന്ന ജാനാധിപത്യക്കൂട്ടായ്മയില് പ്രതിഷേധമിരമ്പി. കക്ഷി രാഷട്രീയത്തിനതീതമായി അധ്യാപകരും സാംസ്കാരിക പ്രവര്‍ത്തകരും നേതാക്കളും അക്രമരാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തി.
കേരളവര്‍മ്മ കോളേജില്‍ എസ്എഫ്ഐ അധ്യാപകര്‍ക്ക് നേരെ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ജനാധിപത്യക്കൂട്ടായ്മ. രാഹുല്‍ ഈശ്വര്‍ സംഗമം ഉദ്ഘാടനം ചെയ്തു. കലാലയങ്ങളില്‍ വ്യാപകമായി അക്രമങ്ങള്‍ അഴിച്ചുവിടുന്ന എസ്എഫ്ഐയും അവരെ പിന്താങ്ങുന്ന അധ്യാപകസംഘടനകളും പുനര്‍ചിന്തനത്തിന് തയ്യാറാകണമെന്ന് രാഹുല്‍ ഈശ്വര്‍പറഞ്ഞു.
എസ്എഫ്ഐയുടെ അസഹിഷ്ണുതയാണ് ഇവിടെ പ്രകടമാകുന്നത്. വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി സംഘടനകളും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുമ്പോള്‍ അതിന് വാഗ്വാദത്തിലൂടെയാണ് അഭിപ്രായ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തേണ്ടത്. അല്ലാതെ അക്രമത്തിലൂടെയല്ല. രാഹുല്‍ പറഞ്ഞു.
മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. അജിത്ത് അധ്യക്ഷനായി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്. സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്, കേരളാകോണ്‍ഗ്രസ് ചെയര്മാന് പിസി. തോമസ്, എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് .സനൂപ് ബിഎംഎസ് ജില്ലാപ്രസിഡന്റ് എ.സി. കൃഷ്ണന്, കെ.ബി. ശിവപ്രസാദ്, പ്രൊഫ. ടിപി. സുധാകരന്, പി. സുധാകരന്, എ.ജെ പ്രസാദ്, പ്രൊഫ. ടി. ചന്ദ്രശേഖരന് തുടങ്ങിയവര്‍ സംസാരിച്ചു. അഡ്വ. കെ.കെ. അനീഷ് കുമാര്‍, കെ. കേശവദാസ്, രഘുനാഥ് സി.മേനോന്,പ്രിന്റു മഹാദേവന് കൗണ്‍സിലര്‍മാരായ വി. രാവുണ്ണി, കെ.മഹേഷ്, വിന്‍ഷി അരുണ്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: