കുണ്ടറ: ആറാം ക്ലാസുകാരിയുടെ ദുരൂഹമരണത്തില്‍ പോലീസ് അടച്ച കേസ് തുറന്നത് കുട്ടിയുടെ അച്ഛന്റെ പരാതിയില്‍. അച്ഛന് ജോസിനെ പ്രതിയാക്കി കുണ്ടറ പോലീസ് സൃഷ്ടിച്ച തിരക്കഥയാണ് ശാസ്ത്രീയ തെളിവുകളുടെയും മാധ്യമ ഇടപെടലുകളുടെയും ഫലമായി പൊളിഞ്ഞുവീണത്.
തന്നെ പ്രതിയാക്കാനുള്ള കുട്ടിയുടെ അപ്പൂപ്പന് ഞണ്ട് വിജയനെന്ന വിക്ടറിന്റെ നീക്കങ്ങള്‍ക്ക് തന്റെ ഭാര്യ ഷീജ കൂട്ടുനിന്നുവെന്ന് ജോസ് പറയുന്നു. മകളെ ഭാര്യാപിതാവും ഷീജയുടെ സഹോദരനും പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് ജോസ് ജന്മഭൂമിയോട് പറഞ്ഞു.
ഷീജയ്ക്ക് മകളുടെ മരണത്തിന്റെ ഉത്തരവാദികളെ അറിയാം.
ഷീജയുമായുള്ള സൗന്ദര്യ പിണക്കത്തില്‍ ഇലക്ട്രിസിറ്റിബോര്‍ഡില്‍ ലൈന്മാനായ ജോസ് വേറെ താമസിക്കുകയായിരുന്നു. വിക്ടറിനെതിരെ പീഡനത്തിന് അഞ്ചാലുംമൂട്, കുണ്ടറ പോലീസ് സ്റ്റേഷനുകളില്‍ കേസ് ഉണ്ടായെങ്കിലും കൊല്ലത്തെ അറിയപ്പെടുന്ന ക്രിമിനല്‍ വക്കിലിന്റെ പ്രധാന സഹായിയായിരുന്ന അയാള്‍ രക്ഷപ്പെടുകയായിരുന്നു.
അതേ വക്കീലിന്റെ സ്വാധീനത്തിലാണ് തനിക്കെതിരെ കള്ളപ്പരാതി ഉണ്ടാക്കിയതും യഥാര്‍ത്ഥ പ്രതികളെ രക്ഷിച്ച് തന്നെ ജയിലലടച്ചതുമെന്ന് ജോസ് പറഞ്ഞു.മൂത്ത മകളെക്കൊണ്ടും തനിക്കെതിരെ പോലീസില്‍ പരാതി നല്കിച്ചു. അച്ഛന് തന്നെ പീഡിപ്പിച്ചു എന്ന കള്ളപ്പരാതിയിലാണ് താന്‍ വൈദ്യപരിശോധനയ്ക്കെത്തിയതെന്ന് ഡോക്ടറില്‍ നിന്നറിഞ്ഞ ആ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്റെ മകളുടെ മരണം പീഡനം മൂലം ഉള്ള കൊലപാതകമാണെന്നും പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്നും കാട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും മന്ത്രിക്കും ഡിജിപി ഉള്‍പ്പടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടും കാര്യമായ ഇടപെടലുകളുണ്ടായില്ലെന്നും ജോസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: