Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിനോട് ഹൈക്കോടതി ; വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2017, 08:38 am IST
in Kerala

കൊച്ചി: നെഹ്‌റു കോളേജ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ഡോ.പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.

പാലക്കാട് ലക്കിടി ജവഹര്‍ ലോ കോളജിലെ എല്‍എല്‍ബി വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലി(22)യെ മര്‍ദിച്ച കേസില്‍ ഡോ.പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കവെ കേസില്‍ ഹര്‍ജിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് അഭിഭാഷകന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പോലീസിനുമെതിരെ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചത്. പൊതുജനഭിപ്രായപ്രകാരമല്ല കേസ് കൈകാര്യം ചെയ്യേണ്ടതെന്ന് ഹൈക്കോടതി വാക്കാല്‍ പറഞ്ഞു.

കൃഷ്ണദാസിനെതിരെ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ പറയാത്ത കാര്യങ്ങളാണ് പോലീസ് കൂട്ടിച്ചേര്‍ത്തതെന്നു കോടതി ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകലും പണാപഹരണവും എങ്ങനെ വന്നു? ജാമ്യം അനുവദിക്കാനാവാത്ത വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുകയാണെന്നു കാണാനാവും. ഇത്തരത്തില്‍ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്‍ സര്‍വീസ് ഉണ്ടായിരിക്കാന്‍ യോഗ്യതയുള്ള വ്യക്തിയല്ല. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി പരാമര്‍ശം എഴുതിയാല്‍ ഒരു രാഷ്‌ട്രീയക്കാരനും സംരക്ഷിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പരാതിക്കാരനില്ലാത്ത ആരോപണങ്ങള്‍ പോലീസ് കൂട്ടിച്ചേര്‍ക്കുകയും കോടതിയെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുകയുമാണ്. ഇത്തരം നടപടി അനുവദിക്കാനാവില്ല. ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹര്‍ജിക്കാരനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് മറികടക്കാനാണോ പോലീസ് ഇത്തരം നടപടി സ്വീകരിച്ചതെന്നു കോടതി സംശയം പ്രകടിപ്പിച്ചു. ഇത്തരത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നു കരുതാനാവും, കോടതി വിമര്‍ശിച്ചു.

കേസില്‍ നിയമപരമായി പ്രവര്‍ത്തിക്കാന്‍ പോലീസ് തയാറാവണമെന്നു സര്‍ക്കാര്‍ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു. കേസ് ഡയറി ഉള്‍പ്പെടെ വിശദ വിവരങ്ങള്‍ ഇന്നു ഹാജരാക്കണമെന്നും കേസ് ഇന്നു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാമ്പാടി നെഹ്‌റു കോളജ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാന്‍ ഡോ.പി. കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നു കണ്ടെത്തിയായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

കൃഷ്ണദാസ് അറസ്റ്റില്‍

തൃശൂര്‍: നെഹ്‌റു കോളേജ് ഓഫ് എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ അറസ്റ്റ് ഹൈക്കോടതിയിലും പുറത്തും നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. വിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിനായി മുറവിളി ഉയര്‍ന്നെങ്കിലും ഇന്നലെ കൃഷ്ണദാസ് അറസ്റ്റിലായത് സമാനമായ മറ്റൊരു കേസില്‍.

നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ കോളേജിലെ വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് അറസ്റ്റ്. കൃഷ്ണദാസിനൊപ്പം പിആര്‍ഒ വത്സലകുമാര്‍, അധ്യാപകന്‍ സുകുമാരന്‍, ലീഗല്‍ അഡൈ്വസര്‍ സുചിത്ര എന്നിവരും അറസ്റ്റിലായി.

തൃശൂര്‍ റൂറല്‍ എസ്പി എന്‍. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൃഷ്ണദാസിനെ വടക്കാഞ്ചേരിയില്‍ നിന്നു കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഷഹീറിനെ കൃഷ്ണദാസ് മര്‍ദിച്ചെന്നും ചോദിക്കാന്‍ ചെന്ന രക്ഷിതാവിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. കോളേജിലെ അനധികൃത പണപ്പിരിവ് ചോദ്യം ചെയ്തതും ഇതിനെതിരെ കേന്ദ്ര സാമ്പത്തിക ഏജന്‍സികള്‍ക്കു പരാതി നല്‍കിയതുമാണ് ഷഹീറിനെ കൃഷ്ണദാസിന്റെയും സംഘത്തിന്റെയും കണ്ണിലെ കരടാക്കിയത്.

ഷഹീറിനെ എട്ടു മണിക്കൂറോളം കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദ്ദിച്ചു. പുറത്തു പറഞ്ഞാല്‍ റാഗിങ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

പാമ്പാടി നെഹ്‌റു കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലെ ഒന്നാം പ്രതി കൂടിയായ കൃഷ്ണദാസ് ഈ കേസില്‍ ജാമ്യത്തിലാണ്. ജിഷ്ണു ആത്മഹത്യ ചെയ്യുതിന് മൂന്നു ദിവസം മുമ്പായിരുന്നു ഷഹീറിനു മര്‍ദ്ദനമേറ്റത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

Kerala

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

Kerala

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.