കൊല്ലം: കുണ്ടറയില്‍ ആത്മഹത്യ ചെയ്ത അനിലയുടെ സഹോദരന് ആത്മഹത്യ ചെയ്ത സംഭവത്തിലും മുത്തശ്ശന് വിക്ടറിനു പങ്കുണ്ടോയെന്ന സംശയം ബലപ്പെടുന്നു. 2010 ജൂണിലാണ് അനിലയുടെ സഹോദരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അന്നത്തെ മരണത്തിനു പിന്നില്‍ വിക്ടര്‍ തന്നെയാവാനാണ് സാധ്യതയെന്ന് നാട്ടുകാരും ആരോപിക്കുന്നുണ്ട്. അനിലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണവുമായി തുടക്കത്തില്‍ വിക്ടര്‍ സഹകരിച്ചിരുന്നില്ല. എന്നാല്‍ മുത്തശ്ശിയും പെണ്‍കുട്ടിയുടെ അമ്മയും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പഴയ ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവരുമെന്ന ഭയത്താലാവാം വിക്ടര്‍ നേരത്തേ നുണപരിശോധനയ്ക്ക് തയ്യാറാവാതിരുന്നതെന്ന് സൂചനയുണ്ട്.
സ്വകാര്യ ലോഡ്ജിലെ മാനേജര്‍ കൂടിയായ വിക്ടര്‍ പുരുഷന്മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് നേരത്തേ തന്നെ പോലീസിനു വിവരം ലഭിച്ചിരുന്നു. ഇതോടെ ഏഴു വര്‍ഷം മുന്‍പ് മരിച്ച പെണ്‍കുട്ടിയുടെ സഹോദരനേയും ഇയാള്‍ പീഡിപ്പിച്ചിരുന്നോയെന്ന് സംശയമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: