കൊച്ചി: നെഹ്രൂ ഗ്രൂപ്പ് ചെയര്മാന് കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പോലീസിനെ ഇന്നും ഹൈക്കോടതി വിമര്‍ശിച്ചു. അറസ്റ്റ് രേഖപ്പെടുത്താനുള്ള നോട്ടീസില്‍ ജാമ്യമുള്ള വകുപ്പുകളാണ് ചൂണ്ടിക്കാണിച്ചിരുന്നത്. കോടതിയില്‍ എത്തിയപ്പോള്‍ ഇതെങ്ങനെയാണ് ജാമ്യമില്ലാ വകുപ്പുകളായി മാറിയതെന്നും കോടതി ചോദിച്ചു.
കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു വിമര്‍ശനം. കൃഷ്ണദാസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എങ്ങനെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ വന്നത്. അറസ്റ്റ് സംബന്ധിച്ച് കൃഷ്ണദാസിന്റെ സഹോദരന് നല്കിയ അറിയിപ്പില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകളെന്നാണ് കാണിച്ചിരുന്നത്. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
പാലക്കാട് ലക്കിടി ജവഹര്‍ കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ച കേസിലാണ് കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കടുത്ത വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരെയും പോലീസിന് നേരെയും ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: