കൊച്ചി: തീരസംരക്ഷണ സേനയുടെ ഹെലികോപ്റ്റര്‍ കൊച്ചിയില്‍ ഇടിച്ചിറക്കി.ചേതക് കോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കോപ്റ്ററിലുണ്ടായിരുന്ന മൂന്നു സേനാംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
രാവിലെ പത്തു മണിയോടെയാണു സംഭവം. പറന്നുയരാന്‍ തുടങ്ങുമ്പോള്‍ പക്ഷി ഇടിക്കുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
















