ന്യൂദല്‍ഹി : മനസ്സിലുള്ളത് പ്രകടിപ്പിക്കാന്‍ പണ്ടേ മടിയാണ് ഇന്ത്യക്കാര്‍ക്ക്. അല്ലെങ്കില്‍പ്പിന്നെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇത്രയും പിന്നില്‍ പോകണോ? പാക്കിസ്ഥാനില്‍ ഭീകരവാദത്തിന്റെ കരിനിഴല്‍, നേപ്പാളില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി. എന്നിട്ടും വേള്‍ഡ് ഹാപ്പിയസ്റ്റ് റിപ്പോര്‍ട്ട് 2017ല്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ് ഈ രണ്ടു രാജ്യങ്ങളും.
155 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 122-ാമത്. നോര്‍വെയാണ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം. അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്ര സംഘടന ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കഴിഞ്ഞ തവണ നൂറ്റിപതിനെട്ടാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. ചൈന 79, പാക്കിസ്ഥാന് 80, ഭൂട്ടാന് 97, നേപ്പാള്‍ 99, ബംഗ്ലാദേശ്110, ശ്രീലങ്ക 120 എന്നിങ്ങനെയാണ് അയല്‍ക്കാരുടെ സ്ഥാനങ്ങള്‍.
കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന നോര്‍വെ ഇത്തവണ കൂടുതല്‍ സന്തോഷിച്ച് ഒന്നാമതായി. ഡെന്മാര്ക്, ഐസ്ലന്ഡ്, സ്വിറ്റ്സര്‍ലണ്ട്, ഫിന്‍ലാന്‍ഡ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, സ്വീഡന് എന്നിങ്ങനെയാണ് ഹാപ്പിയസ്റ്റ് ലിസ്റ്റിലെ ആദ്യ പത്തു സ്ഥാനങ്ങള്‍. അമേരിക്ക പതിനാലാം സ്ഥാനത്താണ്. ബ്രിട്ടന് പത്തൊമ്പതാമത്. റഷ്യക്ക് നാല്‍പ്പത്തൊമ്പതാമത്.
ആദ്യത്തെ 145 സ്ഥാനങ്ങള്‍ക്കു ശേഷം ഏറ്റവും ദു:ഖിതരായ രാജ്യങ്ങള്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യെമന്‍, ദക്ഷിണ സുഡാന്, ലൈബീരിയ, ഗ്വിനിയ, ടോഗോ, റുവാണ്ട, സിറിയ, ടാന്‍സാനിയ, ബുറുണ്ടി, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവയാണ് ദു:ഖിതരായ രാജ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: