വടക്കാഞ്ചേരി: ലക്കിടി നെഹ്റു കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസിലെ മൂന്നാം പ്രതിയും നെഹ്രു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസറുമായ സുചിത്രയ്ക്ക് ജാമ്യം ലഭിച്ചു. നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസ് അടക്കമുള്ള മറ്റ് 4 പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാന്‍ കോടതി മാറ്റി വെച്ചു.
വടക്കാഞ്ചേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ശ്രീദേവിയാണ് വിധി പുറപ്പെടുവിച്ചത്. ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി.
കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പോലീസിന്റെ നാടകമെന്നും പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും പ്രതി ഭാഗം വാദിച്ചു. വ്യക്തമായ ഉപാധികളോടെയാണ് മൂന്നാം പ്രതി സുചിത്രയ്ക്ക് കോടതി ജാമ്യം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: