കൊല്ലം: പതിനാല് വയസുകാരിയായ ബാലതാരത്തെ പീഡിപ്പിച്ചതായി പരാതി. അഞ്ച് പേര് ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് ഫൈസലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോസ്കോ നിയമപ്രകാരമാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഒരു മാസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ ബന്ധുക്കളുടെ സുഹൃത്തുക്കളാണ് കുട്ടിയെ വീട്ടില്‍ നിന്നും കൊണ്ടുപോയത്. അഞ്ച് പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ഈ മാസം പതിനെട്ടിന് കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കാനെത്തിയെങ്കിലും പോലീസ് പരാതി സ്വീകരിച്ചില്ല. പ്രശ്നം ഒത്തുതീര്‍പ്പാക്കാമെന്ന് പോലീസ് അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വീണ്ടും പോലീസില്‍ പരാതി നല്കി. പ്രതികള്‍ക്ക് ചില രാഷ്ട്രീയബന്ധങ്ങള്‍ ഉണ്ടെന്നും അതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്നും ബന്ധുക്കള്‍ അന്നേ ആരോപിച്ചിരുന്നു.
കേസിലെ മറ്റ് പ്രതികളെ കൂടി കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചത്. എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: