കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ നായകനായ സൗരവ് ഗാംഗുലി കമന്ററി ബോക്സിലേക്ക് തിരിച്ച് വരുന്നു. സ്പോട്സ് സ്റ്റാര്‍ മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഗാംഗുലി കമന്റേറ്ററായി വീണ്ടും പ്രത്യക്ഷപ്പെടുമെന്നാണ് മാഗസിന് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഡക്ഷന്‍ കമ്പനിയായ സണ്‍സെറ്റ് ആന്റ് വൈനിനാണ് ടൂര്‍ണമെന്റിന്റെ പ്രൊഡക്ഷന്‍ കരാര്‍. 2011, 2015 ക്രിക്കറ്റ് ലോകകപ്പുകളിലും 2013ലെ ചാമ്പ്യന്‍സ് ട്രോഫിയിലുമെല്ലാം ഗാംഗുലി കമന്റേറ്ററായിരുന്നു.
ഇന്ത്യയിലും വിദേശത്തും നിരവധി ടൂര്‍ണമെന്റുകളില്‍ ഗാംഗുലി കമന്റേറ്ററായിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച കമന്റേറ്റര്‍ എന്ന ഖ്യാതിയും ദാദ സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: