വടക്കാഞ്ചേരി: ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി തള്ളി. കൃഷ്ണദാസ് ഉള്‍പ്പടെ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്നലെ തള്ളിയത്. കേസിലെ അഞ്ചാം പ്രതി നെഹ്റു കോളജിലെ കായികാധ്യാപകന് ഗോവിന്ദന്‍കുട്ടി, ലക്കിടി കോളജിന്റെ പിആര്‍ഒ വത്സലകുമാരന്‍ എന്നിവരാണ് കൃഷ്ണദാസിന് പുറമേ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ ലക്കിടി കോളേജ് ജീവനക്കാരന് സുകുമാരന്‍ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്ന കൃഷ്ണദാസിന്റെ നിയമോപദേശക സുചിത്രക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. പാമ്പാടി കോളേജിലെ ജിഷ്ണു പ്രണോയുടെ കേസിന്റെ പശ്ചാത്തലം വിവരിച്ച് കൃഷ്ണദാസിന്റെ പൂര്‍വകാലം പ്രോസിക്യൂഷന് കോടതിയെ ബോധിപ്പിച്ചു. ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കാറുണ്ടെന്നും അതിനാല്‍ ജാമ്യം നല്കി പുറത്തുപോകാന്‍ അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസിലെ തെളിവുകള്‍ ശേഖരിക്കാന്‍ കൃഷ്ണദാസിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി മുഖവിലയ്ക്കെടുത്തു.
ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ പോലീസ് കൃഷ്ണദാസിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്കി. കൂടുതല്‍ തെളിവെടുപ്പിന് ഇയാളെ കസ്റ്റഡിയില്‍ വേണമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കോളജിലെ കൃഷ്ണദാസിന്റെ മുറിയില്‍ വിശദമായ പരിശോധന വേണമെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: